Monday, January 13, 2025
spot_img
More

    42 വര്‍ഷമായി മെക്‌സിക്കോയില്‍ സേവനം ചെയ്യുകയായിരുന്ന മലയാളി കന്യാസ്ത്രീ കോവിഡ് ബാധിച്ച് മരണമടഞ്ഞു

    മെക്‌സിക്കോ/ കോഴിക്കോട്: മലയാളി കന്യാസ്ത്രീ മെക്‌സിക്കോയില്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞു. പുല്ലൂരാംപാറ മേലെ പൊന്നാങ്കയം നെടുങ്കൊമ്പില്‍ പരേതനായ വര്‍ക്കിയുടെ മകളും മിഷനറീസ് ഓഫ് ചാരിറ്റി സന്യാസസഭയിലെ അംഗവുമായ സിസ്റ്റര്‍ അഡല്‍ഡ(67) ആണ് മരണമടഞ്ഞത്.

    42 വര്‍ഷമായി മെക്‌സിക്കോയിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. എട്ടു ദിവസമായി കോവിഡ് ചികിത്സയിലായിരുന്നു. സംസ്‌കാരം മെക്‌സിക്കോയില്‍ നടത്തി.

    ലണ്ടനില്‍ സേവനം ചെയ്തുവരികയായിരുന്ന മറ്റൊരു മിഷനറിസ് ഓഫ് ചാരിറ്റി അംഗവും ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്‌കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നു. ജാര്‍ഖണ്ഡ് സ്വദേശിനിയായ സിസ്റ്റര്‍ സിയെന്ന(74) യാണ് മരണമടഞ്ഞത്.

    അതേ സമയം ലോകമെങ്ങും കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 4,40,000 ലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!