പാലാ: ബിഷപ് മാര്‍ എബ്രഹാം മറ്റം ദിവംഗതനായി. 98 വയസായിരുന്നു. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള മധ്യപ്രദേശിലെ സത്‌ന രൂപതയുടെ പ്രഥമ മെത്രാനുമായിരുന്നു. 1977 മുതല്‍ 1999 വരെ രൂപതയുടെ സാരഥിയായിരുന്നു. 1999 മുതല്‍ ഔദ്യോഗികപദവികളില്‍ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
വിന്‍സെന്‍ഷ്യന്‍ സഭാംഗമായിരുന്ന മാര്‍ മറ്റം ഇടപ്പള്ളി ടോളില്‍ ഉള്ള വിന്‍സെന്‍ഷ്യന്‍ ആശ്രമത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.
പാലാ നരിയങ്ങാനം സ്വദേശിയാണ്.