Wednesday, January 22, 2025
spot_img
More

    ഇന്നലെ നിരാശപ്പെട്ടിരുന്നോ, എങ്കില്‍ ക്രിസ്തുവില്‍ നിന്ന് പ്രകാശം സ്വീകരിച്ച് ഈ ദിവസം തുടങ്ങാം, ഇതാ ഒരു പ്രഭാതപ്രാര്‍ത്ഥന

    ചില ദിവസങ്ങള്‍ അങ്ങനെയാണ്. ചിലപ്രഭാതങ്ങളും. സന്തോഷത്തോടെ ഉറക്കമുണര്‍ന്ന് എണീല്ക്കാന്‍ നമുക്ക് കഴിയാറില്ല. കഴിഞ്ഞ ദിവസത്തിന്റെ ചില അവശിഷ്ടങ്ങള്‍ സങ്കടവും നിരാശയും വേദനയുമായി നമ്മുടെ ഉള്ളില്‍ തികട്ടി വരും. ആ ദിവസത്തിന്റെ തുടര്‍ച്ചയാണല്ലോ ഇന്നും എന്ന ചിന്ത നമ്മെ നിരുത്സാഹവാന്മാരാക്കും. ഉണര്‍ന്നെണീല്ക്കാനോ നേരാംവണ്ണം ദിവസത്തെ ക്രമപ്പെടുത്താനോ കഴിയാത്തവിധത്തില്‍ നമ്മുടെ മനസ്സ് നിഷ്‌ക്രിയമാകും.

    ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം ദൈവകൃപയില്‍ കൂടുതലായി ആശ്രയിക്കണം. നമ്മുടെ നെഗറ്റീവ് ചിന്താഗതികള്‍ കടന്നുപോകാനും സന്തോഷത്തോടും ഉന്മേഷത്തോടും കൂടി പ്രഭാതത്തെ സ്വീകരിക്കാനും നാം പ്രാര്‍ത്ഥിക്കണം.

    അങ്ങനെയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കായി ഇതാ ഒരു പ്രാര്‍ത്ഥന:

    കര്‍ത്താവായ യേശുക്രിസ്തുവേ, എനിക്കുവേണ്ടി ക്രൂശിക്കപ്പെട്ടവനും ഉയിര്‍ത്തെണീറ്റവനുമായവനേ.ഓ എന്റെ ദൈവമേ എന്നെ ഇന്നേ ദിവസം മുഴുവന്‍ നയിക്കണമേ..,സംരക്ഷിക്കണമേ.. നല്ല പ്രവൃത്തികള്‍ ചെയ്യാനും നല്ലതുപോലെ ജീവിക്കാനും എന്നെ സഹായിക്കണമേ.

    കഴിഞ്ഞ ദിവസത്തിന്റെ നിരാശാജനകമായ ഓര്‍മ്മകളെ എന്നില്‍ നിന്നും ദൂരെയകറ്റണമേ. ഓ സത്യപ്രകാശമായ ദൈവമേ എന്റെ ഉള്ളിലെ ഇരുട്ടകറ്റണമേ അജ്ഞതയുടെയും നിരാശതയുടെയും കാര്‍മേഘങ്ങളെ അകറ്റണമേ.. അവിടുത്തെ സത്യപ്രകാശത്താല്‍ ഞാന്‍ നിറയപ്പെടട്ടെ. എന്റെ നിരാശകള്‍ അകന്നുപോകട്ടെ.

    ഇന്നേ ദിവസത്തെ സന്തോഷത്തോടെ സ്വീകരിക്കാന്‍ എനിക്ക് കഴിയണമേ. എന്നും എപ്പോഴും ആമ്മേന്‍.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!