Monday, January 13, 2025
spot_img
More

    കറുത്ത പ്ലേഗില്‍ നിന്ന് ജനങ്ങളെ രക്ഷിച്ച നന്മ നിറഞ്ഞ മറിയമേ…

    നൂറ്റാണ്ടുകളായി കത്തോലിക്കാവിശ്വാസികളുടെയും പ്രത്യേകിച്ച് മരിയഭക്തരുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥനയാണ് നന്മ നിറഞ്ഞ മറിയമേ. ഈ പ്രാര്‍ത്ഥന ഒരു തവണയെങ്കിലും ചൊല്ലാതെ നമ്മുടെ ഒരു ദിവസവും കടന്നുപോകുന്നില്ല.

    നമുക്കറിയാവുന്നതുപോലെ ഈ പ്രാര്‍ത്ഥനയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്, നന്മ നിറഞ്ഞ മറിയമേ എന്ന ഒന്നാം ഭാഗം ഗബ്രിയേല്‍ മാലാഖയുടെ അഭിവാദനത്തില്‍ നിന്ന് രൂപീകൃതമായ പ്രാര്‍ത്ഥനയാണ്. വിശുദ്ധലൂക്കായുടെ സുവിശേഷം 1: 28 ആണ് ഇതിന് പ്രേരകം. രണ്ടാമത്തെ ഭാഗം സ്ത്രീകളില്‍ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു എന്നതാണ്. ഇത് എലിസബത്തിന്റെ സംബോധനയാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷം !;42 ല്‍ നിന്ന് ആണ് ഇതെടുത്തിരിക്കുന്നത്.

    എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി നാം ചൊല്ലുന്നത് പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും അപേക്ഷിക്കണമേ എന്നതാണ്. കറുത്ത മരണം അഥവാ കറുത്ത പ്ലേഗ് എന്ന പകര്‍ച്ചവ്യാധിയുടെ കാലത്ത് കൂട്ടിചേര്‍ത്തതാണ് ഈ പ്രാര്‍ത്ഥന.

    യൂറോപ്പിലെങ്ങും പകര്‍ച്ച വ്യാധി പടര്‍ന്നുപിടിച്ചപ്പോള്‍ അനേകര്‍ ഈ പ്രാര്‍ത്ഥന ചൊല്ലി മാതാവിനോട് മാധ്യസ്ഥം യാചിച്ചിരുന്നുവെന്നും അതുവഴി അനേകര്‍ രോഗസൗഖ്യം പ്രാപിച്ചുവെന്നുമാണ് പാരമ്പര്യം.

    മരണകരമായ അസുഖങ്ങളുടെ അരികിലൂടെ കടന്നുപോകുന്നവരും ഈ പ്രാര്‍ത്ഥന ചൊല്ലി മാതാവിനോട് മാധ്യസ്ഥം തേടുക. അമ്മ നമ്മെ സഹായിക്കും. അമ്മ നമ്മുടെ സഹായത്തിനെത്തും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!