Sunday, December 22, 2024
spot_img
More

    കോവിഡ് മരണം; സംസ്‌കാരത്തിന് വിസമ്മതിച്ച വൈദികന്റെ പ്രവൃത്തിയില്‍ വ്യാപക പ്രതിഷേധം

    മുംബൈ: കോവിഡ് രോഗിയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് കത്തോലിക്കാ വൈദികന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വ്യാപകപ്രതിഷേധം.

    ഇത് വളരെ സങ്കടകരമായ കാര്യമാണ്. രോഗിയുടെ കുടുംബാംഗങ്ങള്‍ പറയുന്നത് വൈദികന്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് വിസമ്മതം പറഞ്ഞുവെന്നാണ്. എന്നാല്‍ ഇത് സംബന്ധി്ച്ച ബോംബെ അതിരൂപതയില്‍ നിന്ന് അറിയിപ്പുകള്‍ നല്കിയിട്ടുമില്ല. മുംബെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് കണ്‍സേണ്‍ഡ് കത്തോലിക്ക സെക്രട്ടറി മെല്‍വിന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.

    ഗ്ലോബല്‍ മെഡിക്കല്‍ വിദഗ്ദരുടെ അഭിപ്രായത്തില്‍ മൃതദേഹത്തില്‍ നിന്ന് കോവിഡ് 19 പകരാനുള്ള യാതൊരു സാധ്യതയുമില്ലാത്തതാണ്. എന്നിട്ടുംവൈദികര്‍ അന്ത്യശുശ്രൂഷകള്‍ക്ക് എത്തിച്ചേരാന്‍ വരാതിരുന്നത് സങ്കടകരമായ കാര്യമാണ്. ഒടുവില്‍ മരിച്ച വ്യക്തിയുടെ ബന്ധുതന്നെ ഹന്നാന്‍ വെള്ളം തളിച്ച് ശുശ്രൂഷകള്‍ നിര്‍വഹിക്കുകയായിരുന്നു. സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ പെട്ട ആളായിരുന്നു പരേതന്‍.

    എന്നാല്‍ അവിടെയുള്ള സെമിത്തേരിയില്‍ കോവിഡ് രോഗികളെ സംസ്‌കരിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ട് മഹാലക്ഷമി സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ ദേവാലയത്തെ സമീപിക്കുകയായിരുന്നു. പക്ഷേ അന്ത്യചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ അനുവാദമില്ല എന്നതായിരുന്നു അവരുടെ നിലപാട്. ഒടുവില്‍ ഹന്നാന്‍ വെള്ളം ചോദിച്ചുവാങ്ങി ഞാന്‍ തളിക്കുകയായിരുന്നു.പരേതന്റെ ബന്ധുവായ സ്ത്രീ അറിയിച്ചു.

    സേറി സെമിത്തേരിയുടെ ചെയര്‍മാന്‍ ഫാ. മൈക്കല്‍ ഗോവാസ് പറയുന്നത് ഓരോരുത്തരും സ്വന്തം കുഴിമാടം കുഴി്ക്കണമെന്നാണ്. മാത്രവുമല്ല ശവസംസ്‌കാരപ്രാര്‍ത്ഥനകള്‍ നടത്തുകയും വേണം. പ്രിയപ്പെട്ടവരുടെ മരണത്തില്‍ ദു:ഖിതരായിക്കഴിയുന്ന ബന്ധുക്കളോട് ഇപ്രകാരം പറയുന്നത് ധാര്‍മ്മികമാണോ. വിശ്വാസികള്‍ ചോദിക്കുന്നു.

    അന്ത്യകര്‍മ്മചടങ്ങുകള്‍ക്ക് കോവിഡിന്റെ പശ്ചാത്തലത്തിലും മാറ്റം വന്നി്ട്ടില്ലെന്ന് അതിരുപത വക്താവ് ഫാ. നീഗല്‍ ബാരെറ്റ് പറയുന്നു. ഞാന്‍ തന്നെ പല സംസ്‌കാരച്ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ യാത്രാവിലക്ക് ഉള്ളതിനാല്‍ വൈദികര്‍ക്ക് എത്തിച്ചേരാന്‍ കഴിയുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. എന്തുകൊണ്ടാണ് വൈദികര്‍ ഇക്കാര്യത്തില്‍ പേടിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. അതിരൂപത ശവസംസ്‌കാരച്ചടങ്ങുകള്‍ വിലക്കിക്കൊണ്ട് ഓര്‍ഡര്‍ ഇറക്കിയിട്ടില്ല. അദ്ദേഹം വ്യക്തമാക്കുന്നു.

    ഞങ്ങളുടെ പള്ളിയുടെ കീഴില്‍ അല്ലാത്ത സെമിത്തേരികളില്‍ ഞങ്ങള്‍ പോകാറില്ല. കോവിഡ് രോഗികളുടെ മൃതദേഹം ഇവിടെ സംസ്‌കരിക്കാറില്ല. എന്നാല്‍ മുന്‍സിപ്പാലിറ്റി അടുത്തയിടെ എല്ലാ സെമിത്തേരികളിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കണമെന്ന് ഓര്‍ഡര്‍ ഇറക്കിയിട്ടുമുണ്ട്. അന്ധേരി സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തിലെ ഫാ. ഇന്നസെന്റ് ഫെര്‍ണാണ്ടസ് അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!