അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു വിശ്വാസിയാണെന്ന് തെളിയിക്കാന്‍ തക്ക നിരവധി കാരണങ്ങള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വഴി തെളിച്ചിട്ടുണ്ട. അബോര്‍ഷനെതിരെയുള്ള നിലപാടുകളും വൈറ്റ് ഹൗസില്‍ വിവിധ ക്രൈസ്തവമതനേതാക്കളുമൊത്തുള്ള പ്രാര്‍ത്ഥനകളും അത് തെളിയിക്കുന്നു.
എന്നാല്‍ അമേരിക്കക്കാര്‍ അത് എത്രത്തോളം കണക്കിലെടുക്കുന്നുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ടത്. അമേരിക്കയിലെ വെറും 27 ശതമാനം മാത്രമാണ് ട്രംപ് ഒരു വിശ്വാസിയാണെന്ന് കരുതുന്നത്.
ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കലാപങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ദേശീയ തീര്‍ത്ഥാടനാലയം ട്രംപ് സന്ദര്‍ശിച്ചതോടെ അത് 23 ശതമാനമായി കുറഞ്ഞു.
ട്രംപിന്റെ ദേവാലയ സന്ദര്‍ശനത്തെ അനവസരത്തിലുള്ളതായിട്ടാണ് ആര്‍ച്ച് ബിഷപും വിലയിരുത്തിയത്. പുറത്ത് വെടിവെയ്പ്പും കൊലപാതകവും നടക്കുമ്പോള്‍ ബൈബിള്‍ ഉയര്‍ത്തിപിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്ത ട്രംപ് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.
2016 ലെ ഇലക്ഷന്‍ കാലത്ത് ഹിലാരിക്ലിന്റന് കത്തോലിക്കരുടെ വോട്ട് 48 ശതമാനം കിട്ടിയപ്പോള്‍ ട്രംപിന് കിട്ടിയത് 45 ശതമാനം കത്തോലിക്കാ വോട്ടുകളായിരുന്നു. കുടൂതല്‍ കത്തോലിക്കരും അദ്ദേഹത്തിന്റെ വിശ്വാസജീവിതത്തെ സംശയത്തോടെയാണ് കാണുന്നത്.