റീഗന്‍ബര്‍ഗ്: ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സഹോദരനുമൊരുമിച്ച് ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. രോഗിയായ സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറിനെ കാണാനായി കഴിഞ്ഞ ദിവസമാണ് പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന്‍ ജര്മ്മനിയിലെത്തിയത്. ഇരുവരുടെയും ജന്മനാടാണ് ജര്‍മ്മനി. 93 വയസുണ്ട് ബെനഡിക്ട് പതിനാറാമന്. 96 വയസാണ് സഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗറിന്.
പാപ്പാ സ്ഥാനത്ത് നിന്ന് സ്ഥാനത്യാഗം നടത്തിയതിന് ശേഷം ബെനഡിക്ട് പതിനാറാമന്റെ ആദ്യത്തെ വിദേശയാത്രയാണ് ഇത്. മെഡിക്കല്‍സംഘവും അദ്ദേഹത്തെ അനുഗമിച്ചിട്ടുണ്ട്.