പ്രസ്റ്റണ്‍: ഈശോ പറയുന്നത് അനുസരിക്കാത്തപ്പോള്‍ നാം ആദത്തിന്റെ അതേ അവസ്ഥയില്‍ തന്നെയാണ് കഴിയുന്നതെന്ന് ഗ്രേറ്റ് ബ്രി്ട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഞായറാഴ്ച ദിവ്യബലിക്കിടയില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
അനുസരണക്കേട് സംഭവി്ച്ചപ്പോള്‍ ആദത്തിന് ദൈവികകൂട്ടായ്മ നഷ്ടപ്പെടുന്നു. ജീവിതപങ്കാളിയോടുള്ള കൂട്ടായ്മ നഷ്ടപ്പെടുന്നു. പ്രകൃതിയോടുള്ള കൂട്ടായ്മയും നഷ്ടമാകുന്നു. ബുദ്ധിയില്‍ നിറഞ്ഞിരിക്കുന്ന അന്ധകാരം സാത്താന്റെ കെണിയാണ്. ദൈവത്തിന്റെ വചനത്തിന് വില കല്പിക്കേണ്ട ആവശ്യമില്ലെന്ന് സാത്താന്‍ പറയുന്നു.
ഒരു യാത്രയ്ക്കിടയില്‍ ബസിലെ കണ്ടക്ടറെ നാം അനുസരിക്കുന്നു. ആശുപത്രിയില്‍ ചെല്ലുമ്പോള്‍ നേഴ്‌സിനെയും സ്‌കൂളില്‍ അധ്യാപകനെയും അനുസരിക്കുന്നു. പക്ഷേ ദൈവികരാജ്യത്തില്‍ നാം ആരെയാണ് അനുസരിക്കുന്നത്. ?
നാം ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുന്നില്ല. അതുകൊണ്ടാണ് അവന്റെ വാക്കുകള്‍ നാം അനുസരിക്കാത്തത്. ബുദ്ധിയില്‍ നിന്ന് അന്ധകാരം നീക്കം ചെയ്യപ്പെടുമ്പോള്‍ മാത്രമേ സാത്താന്റെ കെണിയില്‍ നിന്ന് നാം മുക്തരാകുകയുള്ളൂ. ആദത്തിലൂടെ അന്ധകാരം കടന്നുവന്നുവെങ്കില്‍ രണ്ടാം ആദമായ ക്രിസ്തുവിലൂടെ നമുക്ക് നവീകരണം ഉണ്ടായി. നമ്മിലേക്ക് വെളിച്ചം കടന്നുവന്നു. ഞാന്‍ തന്നെയാണ് വഴിയും സത്യവും ജീവനും എന്നാണല്ലോ ക്രിസ്തുപറഞ്ഞത്.
ഈ ജീവന്റെ ഭാഗമാകാനാണ് നാം ശ്രമിക്കേണ്ടത്. പൗലോസിനെപോലെ തീക്ഷ്ണതയുള്ള മെത്രാന്മാരും വൈദികരും ഡീക്കന്മാരും അല്മായരും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.ദൈവവചനം കേട്ട് അത് അനുസരിച്ച് ജീവിക്കുന്നവരാണ് എന്റെ അമ്മയും സഹോദരങ്ങളും എന്നാണ് ക്രിസ്തു പറഞ്ഞത്.
ഈശോ മിശിഹാ ഇന്നലെയും ഇന്നും ഒരാള്‍ തന്നെയാണ്. രക്ഷിക്കുന്ന ദൈവമാണ്.കൂടെയായിരിക്കുന്ന ദൈവമാണ്. ഇക്കാര്യം മനസ്സിലാക്കാന്‍ നമുക്ക് കഴിയട്ടെ. ആദ്യത്തെ ആദത്തെ പോലെ ഈ ഭൂമിയില്‍ ജീവിക്കുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്യേണ്ടിവരുന്നത് വല്ലാത്ത കഷ്ടമാണ്. അതുകൊണ്ട് നമുക്ക് മാപ്പ് ചോദിക്കാം. ക്രിസ്തുഎല്ലാവരെയും പ്രകാശിപ്പിക്കും. ജീവിപ്പിക്കും.
ദൈവവചനം പൂര്‍ണ്ണമായും അനുസരിച്ച പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം നമുക്ക് ഇതിനായി തേടാം എന്നും അദ്ദേഹം പറഞ്ഞുhttps://www.youtube.com/watch?v=ag_HNwOHg-U .