വത്തിക്കാന്‍ സിറ്റി: ദൈവം എല്ലാവരെയും ശ്രവിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പാപിയെയും വിശുദ്ധനെയും ഇരയെയും പീഡകനെയും എല്ലാം.
ഒരുവന്‍ ആയിരിക്കുന്ന സാഹചര്യം അപ്രധാനമാണ്. അവന്‍ പ്രാര്‍ത്ഥനയിലൂടെ തന്നെതന്നെ ദൈവത്തിന് സമര്‍പ്പിക്കുന്നു. പ്രാര്‍ത്ഥന ദൈവവുമായുള്ള ബന്ധത്തെ സുരക്ഷിതമാക്കുന്നു. മനുഷ്യവംശത്തിന്റെ യാത്രയിലെ യഥാര്‍ത്ഥസഹയാത്രികന്‍ ദൈവമാണ്. ജീവിതത്തില്‍ വിവിധതരം അനുഭവങ്ങള്‍ കടന്നുവരാം. നല്ലതും ചീത്തയും എല്ലാം. അപ്പോഴെല്ലാം പ്രാര്‍ത്ഥനയിലായിരിക്കുക. പ്രാര്‍ത്ഥനയെക്കുറിച്ചുള്ള വചനപരമ്പരയുടെ തുടര്‍ച്ചയായിട്ടായിരുന്നു പാപ്പ ഈ സന്ദേശം നല്കിയത്.
ദാവീദിന്റെ ജീവിതത്തില്‍ പ്രാര്‍ത്ഥന വലിയൊരു പങ്കുവഹിച്ചതായി മാര്‍പാപ്പ പറഞ്ഞു. ഇടയബാലകനായ ദാവീദിനെ ദൈവം ഇസ്രായേലിന്‍െ രാജാവാക്കി. ദാവീദ് ഇടയനായിരുന്നപ്പോള്‍ തന്റെ ആടുകളെ അപകടത്തില്‍ നിന്ന് രക്ഷിച്ചിരുന്നു. എന്നാല്‍ ദാവീദ് പിന്നീട് ഭയങ്കരമായ പാപ ംചെയ്തു എളിയവനായിരുന്ന ഒരുവന്റെ ഏകസമ്പാദ്യം കവര്‍ന്നെടുത്തു.
നല്ല ഇടയനാകാനാണ് ദാവീദ് ആഗ്രഹിച്ചത്. എന്നാല്‍ ചില നേരങ്ങളില്‍ അയാള്‍ നല്ലഇടയനായി. മറ്റ് ചില നേരങ്ങളില്‍ പരാജയപ്പെട്ടു. ക്രിസ്തുവും നല്ല ഇടയനായി വിളിക്കപ്പെടുന്നു.കാരണം അവിടുന്ന് തന്റെ ജീവിതം തന്റെ ആടുകള്‍ക്കായി സമര്‍പ്പിച്ചു.