ഹരിയാന: നിര്‍മ്മാണപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്ന പ്രൊട്ടസ്റ്റന്റ് ദേവാലയത്തിന്റെ ഉള്ളില്‍ ചില ഹൈന്ദവ മതസംഘടനയുടെ പ്രവര്‍ത്തകര്‍ ഹൈന്ദവ പ്രതിമ സ്ഥാപിച്ചു. നേരത്തെ ഇവിടെ ക്ഷേത്രം നിലവിലുണ്ടായിരുന്നതായി അവര്‍ അവകാശവും ഉന്നയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിമയുടെ മുമ്പില്‍ അവര്‍ പ്രാര്‍ത്ഥനയും നടത്തുന്നുണ്ട്. ഹരിയാനയിലാണ് സംഭവം. അസംബ്ലീസ് ഓഫ് ഗോഡിന്റെ നിയന്ത്രണത്തിലുളള ദേവാലയമാണ് ഇവിടെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്.
ബിജെപിയാണ് ഹരിയാന ഭരിക്കുന്നത്. ദേവാലയം തങ്ങള്‍ക്ക് തന്നെ തിരികെ തരണമെന്നും ഹൈന്ദവ പ്രതിമ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ക്രൈസ്തവര്‍ പരാതി കൊടുത്തിട്ടുണ്ടെങ്കിലും പോലീസ് അത് ഗൗനിച്ചിട്ടില്ല. ദേവാലയനിര്‍മ്മാണം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടലും ഹൈന്ദവസംഘടനയുടെ ഭാഗത്ത് നിന്ന് മുമ്പ് ഉണ്ടായിരുന്നു. ഭിത്തിയും ഗെയ്റ്റും ഇവര്‍ തകര്‍ത്തിരുന്നു.