ന്യൂഡല്‍ഹി: കൃഷ്ണാഗര്‍ ബിഷപ് ജോസഫ് ഗോമസ് രാജിവച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു. കൊല്‍ക്കൊത്ത ആര്‍ച്ച് ബിഷപ് തോമസ് ഡിസൂസയെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുകയും ചെയ്തു.
കൃഷ്ണാഗര്‍ രൂപതയുടെ ഏഴാമത്തെ മെത്രാനായി 2002 മെയ് 31 നാണ് ബിഷപ് ഗോമസ് രൂപതാഭരണം ഏറ്റെടുത്തത്. വെസ്റ്റ് ബംഗാളിലാണ് കൃഷ്ണാഗര്‍ രൂപത. ബംഗാളിയും ഷാന്താളിയുമാണ് ഇവിടുത്തെ ഭാഷ.
കൃഷ്ണാഗര്‍ രൂപതയ്ക്കും ഭാരതസഭയ്ക്കും ബിഷപ് ജോസഫ് ഗോമസ് നല്കിയ സേവനങ്ങളുടെ പേരില്‍ സിബിസിഐ നന്ദി പ്രകാശിപ്പിച്ചു.