.
ബാംഗ്ലൂര്‍: ബെസ്റ്റ് സിറ്റിസണ്‍ ഓഫ് ഇന്ത്യാ അവാര്‍ഡ് ക്ലരീഷ്യന്‍ വൈദികനായ ഫാ. വിനീത് ജോര്‍ജിന്. ബാംഗ്ലൂരിലെ ക്ലരീഷ്യന്‍ പ്രൊവിന്‍സ് അംഗവും ഡോക്ടറല്‍ റിസേര്‍ച്ച് സ്‌കോളറും യൂണിവേഴ്‌സിറ്റി ഗോള്‍ഡ് മെഡലിസ്റ്റുമാണ് ഫാ. വിനീത്. ഇന്റര്‍നാഷനല്‍ പബ്ലീഷിംങ് ഹൗസാണ് അവാര്‍ഡ് നല്കിയത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമാണ് ഈ വൈദികന്റേത്. ഹരിയാന, ജാര്‍ഖണ്ഡ് എന്നിവ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
നിരവധി ദേശീയ അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ ഇദ്ദേഹത്തിന് മുമ്പും ലഭിച്ചിട്ടുണ്ട്.