കാക്കനാട്: നാളെ സീറോ മലബാര്‍ സഭാദിനാചരണം നടക്കും. പക്ഷേ ആഘോഷങ്ങളോ പൊതുസമ്മേളനമോ ഇത്തവണ ഉണ്ടായിരിക്കുകയില്ല. കോവിഡ് പകര്‍ച്ചവ്യാധിയുടെ സാഹചര്യം നിലനില്ക്കുന്നതുകൊണ്ടാണ് ആഘോഷങ്ങള്‍ വേണ്ടെന്ന് വച്ചിരിക്കുന്നത്.
നാളെ രാവിലെ പത്തിന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മൗണ്ട് സെന്റ് തോമസില്‍ ആഘോഷമായ റാസകുര്‍ബാന അര്‍പ്പിക്കും. സഭയുടെ യൂട്യൂബ് ചാനല്‍, ഫേസ്ബുക്ക് എന്നിവയിലൂടെ കുര്‍ബാന തത്സമയംസംപ്രേഷണം ചെയ്യും.
ഭാരതത്തിന്റെ അപ്പസ്‌തോലനായ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വദിനം കൂടിയാണ് നാളെ.