തുത്തുക്കുടി: രൂപതയിലെ ഫാ. സേവ്യര്‍ ആല്‍വിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 35 വയസായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് നാലുമണിക്ക് സംസ്‌കാരം നടക്കും.
സെന്റ് തോമസ് മെട്രിക്കുലേഷന്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായി ഈ വര്‍ഷമാണ് ഫാ. സേവ്യര്‍ നിയമിതനായത്. പതിനഞ്ച് ദിവസം മുമ്പാണ് ഹോസ്റ്റലില്‍ എത്തിയത്. സ്‌കൂള്‍ സ്റ്റാഫ് അദ്ദേഹത്തെ വിളിക്കാന്‍ വേണ്ടി ചെന്നപ്പോഴാണ് മുറിക്കുള്ളില്‍ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഉത്സാഹം കാണിച്ചിരുന്ന ഇദ്ദേഹത്തിന്റെ മരണം വലിയൊരു ആഘാതമാണ് രൂപതയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അസ്വഭാവികരീതിയില്‍ മരണമടഞ്ഞ നാലാമത്തെ കത്തോലിക്കാവൈദികനാണ് ഫാ. സേവ്യര്‍. ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ.തോമസ് എട്ടുപറയില്‍, കര്‍ണ്ണാടകയിലെ ഉഡുപ്പി രൂപതാംഗമായ ഫാ. മഹേഷ് ഡിസൂസ,ഗുണ്ടൂര്‍ രൂപതയിലെ ഫാ. ബാല ഷ്രൗറി റെഡി എന്നിവരാണ് അടുത്തയിടെ അസ്വഭാവികരീതിയില്‍ മരണമടഞ്ഞ വൈദികര്‍.