Tuesday, January 14, 2025
spot_img
More

    മാനന്തവാടി രൂപത;വൈദിക നിയമനത്തില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍

    മാനന്തവാടി: മാനന്തവാടി രൂപതയിലെ വൈദികരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ് ഇറങ്ങിയിരിക്കുന്നു. വൈദികരെ പുതിയ പള്ളികളിലേക്ക് ശുശ്രൂഷയ്ക്കായി നിയമിക്കുമ്പോള്‍ നല്കുന്ന നിയമനപത്രത്തിലാണ് ഈ പുതിയ ഉത്തരവ് ചേര്‍ത്തിരിക്കുന്നത്.

    സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും എളുപ്പം മുറിവേല്‍ക്കാവുന്നവര്‍ക്കും എതിരെയുളള ഒരു തരത്തിലുമുള്ള ദുരുപയോഗവും അതിക്രമവും അച്ചന്റെ ഭാഗത്തുനിന്നോ ഇടവകജനത്തിന്റെ പ്രത്യേകിച്ച് ഇടവകശുശ്രൂഷകരുടെ ഭാഗത്തുനിന്നോ ഉണ്ടാകുന്നില്ല എന്ന് അച്ചന്‍ ഉറപ്പുവരുത്തേണ്ടതാണ്. ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വത്തെപ്പറ്റി അവരെ സഭാ നിയമപ്രകാരവും രാഷ്ട്രനിയമപ്രകാരവും യഥാവിധി ബോധവല്‍ക്കരിക്കേണ്ടതാണ്. ആരുടെയെങ്കിലും ഭാഗത്തുനിന്ന് അത്തരം പ്രവൃത്തികള്‍ ഉണ്ടായാല്‍ ഉടനെ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ച് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണ് എന്നതാണ് നിയമന ഉത്തരവില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

    ചുമതലയേല്‍ക്കുന്ന വേളയില്‍ ഇടവകജനം മുമ്പാകെ വായിക്കണമെന്നും വിവരം ഇടവകയുടെ നാളാഗമത്തില്‍ രേഖപ്പെടുത്തണമെന്നുമാണ് ബിഷപ് മാര്‍ ജോസ് പൊരുന്നേടം രൂപതയിലെ 89 വൈദികര്‍ക്ക് നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!