വ്യാകുലസമുദ്രത്തില്‍ മുഴുകിയവളായിരുന്നു പരിശുദ്ധ അമ്മ. ജീവിതത്തില്‍ എത്രയെത്ര സഹനങ്ങളിലൂടെ കടന്നുപോയവളാണ് നമ്മുടെ അമ്മ. ആ അമ്മയ്ക്ക് നമ്മുടെ സങ്കടങ്ങളും സഹനങ്ങളും മനസിലാക്കാന്‍ കഴിയും. അതുകൊണ്ട് സങ്കടങ്ങളില്‍ വാടിത്തളരുകയും മനസ്സ്മടുക്കുകയും ചെയ്യുമ്പോള്‍ നാം അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്ത്ഥിക്കണം. അമ്മയെ വിളിക്കണം. ഇതാ അമ്മയോടുള്ള ഒരു മനോഹരമായ പ്രാര്‍ത്ഥന. ജീവിതദു:ഖങ്ങളില്‍ ഈ പ്രാര്‍ത്ഥന നമുക്ക് ആശ്വാസവും ബലവുമായി മാറട്ടെ
ഈശോയുടെ കുരിശുയാത്രയെ കാല്‍വരിയോളം അനുഗമിച്ച പരിശുദ്ധ ദൈവമാതാവേ, പ്രയാസങ്ങളും ദുരിതങ്ങളും വേദനകളും അപമാനങ്ങളും ഒറ്റപ്പെടലുകളും വഹിച്ച് ഒരടിപോലും മുന്നോട്ടു നീങ്ങാന്‍ കഴിയാതെ വിഷമിക്കുന്ന എന്റെ ജീവിതയാത്രയില്‍ താങ്ങായും തണലായും അമ്മ കൂടെയുണ്ടായിരിക്കണമേ.
ഈശോയുടെ ജീവിതത്തോട് ആദ്യം മുതല്‍ അന്ത്യം വരെ ഉണ്ടായിരുന്നവളും ഈശോയുടെ ജീവിതത്തോട് ഏറ്റവും അധികം അടുത്തുണ്ടായിരുന്നവളുമായ പരിശുദ്ധ അമ്മേ, എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഈശോയോടുകൂടെയായിരിക്കാനും ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും ഈശോയോടു ചേര്‍ന്നുനില്ക്കുവാനും എനിക്ക് കരുത്ത് നല്കണമേ. ആമ്മേന്‍.