Sunday, October 13, 2024
spot_img
More

    സോൾട്ട് ഓഫ് ദി എർത്ത്” ഓൺലൈൻ സീരിസിന് വിജയകരമായ തുടക്കം. ആദ്യ വിജയികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും

    പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ആരംഭം കുറിച്ച “സോൾട്ട് ഓഫ് ദി എർത്ത്” എന്ന ഓൺലൈൻ പ്രോഗ്രാമിന് വൻസ്വീകാര്യത. ജൂലൈ 3 വെള്ളിയാഴ്ച തുടക്കം കുറിച്ച “സോൾട്ട് ഓഫ് ദി എർത്ത്” വിശുദ്ധരുടെ ജീവചരിത്രം വിശ്വാസസമൂഹത്തിനു പരിചയപ്പെടുത്തുന്ന പരിപാടിയാണ്. കുടുംബങ്ങളെയും കുട്ടികളെയും അഭൂതപൂർവമായ ആത്മീയ ഉണർവിലേക്കും അറിവിലേക്കും നയിക്കാൻ ഈ പ്രോഗ്രാമിന് ഇതിനോടകം സാധിച്ചതായി മീഡിയ കമ്മീഷൻ ചെയർമാൻ ഫാ. ടോമി എടാട്ട് പറഞ്ഞു.

    രൂപതയുടെ ഒദ്യോഗിക യുട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ഈ പ്രോഗ്രാം തത്സമയം സംപ്രേഷണം ചെയ്തുവരുന്നു. എപ്പിസോഡുകളുടെ അവസാനം നൽകുന്ന 5 ചോദ്യങ്ങൾക്ക് ശരിയുത്തരം ആദ്യം അയയ്ക്കുന്ന ആൾക്ക് സമ്മാനവും നൽകുന്നു. രൂപതയിലെ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമായി നിരവധി കുടുംബങ്ങളാണ് കഴിഞ്ഞ എപ്പിസോഡിലെ മത്സരത്തിൽ പങ്കെടുത്തത്. ശരിയായ ഉത്തരങ്ങൾ അയച്ച് സമ്മാനം നേടിയ വ്യക്തിയെ വെള്ളിയാഴ്ച നടക്കുന്ന അടുത്ത എപ്പിസോഡിൽ പ്രഖ്യാപിക്കുന്നതാണ്.

    എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 8 മണിക്ക് സംപ്രേഷണം ചെയ്യുന്ന ഈ പ്രോഗ്രാമിനോടനുബന്ധിച്ച് നടത്തുന്ന മത്സരത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാവുന്നതാണ്. ശരിയുത്തരങ്ങൾ 07438028860 എന്ന വാട്ട്സ്ആപ്പ് നമ്പരിലേക്ക് Answers 1,2,3,4 & 5, Full Name, Address എന്ന ഫോർമാറ്റിൽ ആണ് അയയ്ക്കേണ്ടത്.

    “സോൾട്ട് ഓഫ് ദി എർത്ത്” പ്രോഗ്രാമുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 07448836131 എന്ന നമ്പരിൽ വിളിക്കാവുന്നതാണ്.

    മീഡിയ കമ്മീഷൻ

    ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!