ചെന്നൈ: ചെന്നൈയില്‍ നിന്ന് കോവിഡ് ബാധിച്ച് ഒരു വൈദികമരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മോഗപ്പെയര്‍ ഈസ്റ്റ് ഹോളിട്രിനിറ്റി ദേവാലയത്തിലെ ഫാ. ബി കെ ഫ്രാന്‍സിസ് സേവ്യറാണ് മരണമടഞ്ഞത്. 59 വയസായിരുന്നു.
ചെന്നൈ സെന്റ് തോമസ് ഹോസ്പിറ്റലില്‍ വച്ചായിരുന്നു അന്ത്യം. . മദ്രാസ്- മൈലാപ്പൂര്‍ അതിരൂപതയിലെ രണ്ടാമത്തെ വൈദിക മരണമാണ് ഇത്. മദ്രാസ്- മൈലാപ്പൂര്‍ അതിരൂപതയിലെ ഫാ. പാസ്‌ക്കല്‍ പെട്രസ് ആണ് ആദ്യം കോവിഡ് ബാധിച്ച് മരണമടഞ്ഞ വൈദികന്‍.
മൂന്നു ദിവസം മുമ്പ് ഫാ. ഫ്രാന്‍സിസ് സേവ്യറിന്റെ നിലഗുരുതരമായിരുന്നുവെന്നും എന്നാല്‍ മരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും രൂപത ചാന്‍സലര്‍ ഫാ. റൊസോരിയോ അറിയിച്ചു. അന്ത്യകൂദാശകള്‍ സ്വീകരിച്ചായിരുന്നു മരണം. വൈദികര്‍ക്കുവേണ്ടിയുള്ള സെമിത്തേരിയില്‍ സംസ്‌കാരം നടത്തി.
40 ദിവസങ്ങള്‍ക്കുളളില്‍ രണ്ടു വൈദികരെയാണ് മദ്രാസ്- മൈലാപ്പൂര്‍ അതിരൂപതയ്ക്ക് നഷ്ടമായത്.