ബാംഗ്ലൂര്: ബാംഗ്ലൂര്‍ അതിരൂപതയിലെ മുന്‍ ചാന്‍സലര്‍ ഫാ. അന്തോണി സ്വാമിയുടെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞതെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും പിന്നീട് കോവിഡ് മൂലമാണ് മരണമെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ജൂലൈ എട്ടിനാണ് 61 കാരനായ ഫാ. അന്തോണി സ്വാമി മരണമടഞ്ഞത്. അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ തൊട്ടുമുമ്പായിരുന്നു മരണം. സാഗര്‍ അപ്പോളാ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം സംഭവിച്ചത്.
ഇന്നലെ (ജൂലൈ 10) ന് റിച്ച് മോണ്ട് ടൗണിലെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് പ്രീസ്റ്റ്‌സ് സെമിത്തേരിയില്‍ സംസ്‌കാരം നടത്തി. കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു സംസ്‌കാരചടങ്ങുകള്‍ നടന്നത്.