മിസിസിപ്പി: മിസിസിപ്പിയുടെ പഴയ പതാക മാറ്റി പുതിയ പതാക രൂപകല്പന ചെയ്യുമ്പോള്‍ ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന വാക്യം എഴുതുന്നതിനെതിരെ സാത്താന്‍ ആരാധകര്‍ നിയമനടപടികളുമായി രംഗത്ത്.
ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് പതാകയില്‍ എഴുതുന്നുണ്ടെങ്കില്‍ സാത്താനില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്നും പതാകയില്‍ എഴുതണമെന്നാണ് സാത്താന്‍ ആരാധകരുടെ ആവശ്യം. ഇതിന് വേണ്ടി സംസ്ഥാനത്തിന്റെ പേരില്‍ കേസു കൊടുക്കുമെന്നാണ് സാത്താനിക് ടെമ്പിളിന്റെ ഭീഷണി. സാത്താനിക് ടെമ്പിളിനെ പ്രതിനിധീകരിച്ച് റാന്‍ഡസാ ലീഗല്‍ ഗ്രൂപ്പ് മിസിസിപ്പി അന്റോര്‍ണി ജനറല്‍ക്ക് ഇതുസംബന്ധിച്ച് കത്തയച്ചു.
1956 മുതല്‍ യുഎസിന്റെ ഔദ്യോഗിക മുദ്രാവാക്യമാണ് ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു എന്നത്.