ബോസ്റ്റണ്‍: പരിശുദ്ധ കന്യാമറിയത്തിന്റെ രൂപങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ആവര്‍ത്തിക്കപ്പെടുന്നു. സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിന്റെ വെളിയില്‍ സ്ഥാപിച്ചിരുന്ന മാതാവിന്റെ രൂപത്തിന് നേരെയാണ് ഏറ്റവും ഒടുവിലായി അക്രമം നടന്നിരിക്കുന്നത്. കൈയില്‍ പൂവു പിടിച്ചിരിക്കുന്ന മാതാവിന്റെ രൂപത്തിലെ പൂവിന് തീ കൊളുത്തുകയാണ് ചെയ്തത്. തീയും പുകയുമേറ്റ് രൂപത്തിന്റെ മുഖത്തിനും മുകള്‍ഭാഗത്തിനും സാരമായ പരിക്കേറ്റു.
കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ നടന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. ജൂലൈ 10, 11 തീയതികളിലാണ് അക്രമം നടന്നത്.
ജൂലൈ 10 ന് ബ്രൂക്കലൈന്‍ രൂപതയിലെ ക്വീന്‍സ് വെര്‍ജിന്‍ മേരി കത്തീഡ്രലിലെ മരിയന്‍ രൂപത്തിന് നേരെയാണ് ആക്രമണം നടന്നത്. നൂറുവര്‍ഷം പഴക്കമുള്ള മരിയന്‍ രൂപത്തില്‍ IDOL എന്ന് എഴുതിവച്ച രീതിയില്‍ കണ്ടെത്തുകയായിരുന്നു. തികഞ്ഞ വംശീയവിദ്വേഷമാണ് ഇതില്‍ പ്രകടമാകുന്നത്.
ഇത്തരം സംഭവങ്ങള്‍ മരിയഭക്തരെയും ദൈവവിശ്വാസികളെയും സങ്കടപ്പെടുത്തിയിരിക്കുകയാണ്.