Friday, January 23, 2026
spot_img
More

    ‘മാതാവിന്റെ മാധ്യസ്ഥത്തിലൂടെ ആരോഗ്യത്തോടും സന്തോഷത്തോടും സമാധാനത്തോടും കൂടി കഴിയാന്‍ പ്രാര്‍ത്ഥിക്കാം’

    കാലിഫോര്‍ണിയ: മാലാഖമാരുടെ രാജ്ഞിയായ മറിയത്തിന്റെ മാധ്യസ്ഥത്തിലൂടെ നമ്മുടെ ഇടവകകളെ അനുഗ്രഹിക്കട്ടെയെന്നും ആരോഗ്യവും സന്തോഷവും സമാധാനവും നമുക്കുണ്ടാകട്ടെയെന്നും ലോസ് ആഞ്ചല്‍സ് അതിരൂപതയുടെ പ്രസ്താവനയില്‍ ആര്‍ച്ച് ബിഷപ് ആശംസിച്ചു. കാലിഫോര്‍ണിയായില്‍ പൊതുകുര്‍ബാനകള്‍ വീണ്ടും റദ്ദാക്കിയ സാഹചര്യത്തിലായിരുന്നു പ്രസ്താവന.

    കൊറോണ വ്യാപനം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ കാലിഫോര്‍ണിയായിലെ പൊതുകുര്‍ബാനകള്‍നിരോധിച്ചുകൊണ്ട് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം തിങ്കളാഴ്ച ഉത്തരവിറക്കിയിരുന്നു. കാലിഫോര്‍ണിയായിലെ 30 പ്രവിശ്യകളില്‍ വിലക്ക് ബാധകമായിരിക്കും. ഇവിടെയുള്ള ജനസംഖ്യയില്‍ 80 ശതമാനവും കത്തോലിക്കാ രൂപതാംഗങ്ങളാണ്.

    ജാഗ്രതയും മുന്‍കരുതലുമാണ് നമുക്ക് ഇക്കാര്യത്തില്‍ വേണ്ടതെന്ന് ഗവര്‍ണര്‍ അറിയിച്ചു. നിലവിലുള്ള കോവിഡ് രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് കര്‍ശനമായ നിയന്ത്രണങ്ങള്‍ വരുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

    എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനയില്‍ നിലയുറപ്പിക്കണമെന്നും ആരോഗ്യത്തോടെ കഴിയണമെന്നും ലോസ് ആഞ്ചല്‍സ് അതിരൂപതയുടെ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു. പൊതുകുര്‍ബാനകള്‍ നിര്‍ത്തിവച്ച സാഹചര്യം നിരാശാജനകമാണെങ്കിലും ഈ സമയം മറ്റൊരാള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനായി നീക്കിവയ്ക്കണമെന്നും ദൈവത്തില്‍ ശരണപ്പെടമെന്നും പ്രസ്താവന പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!