ലൂസിയാന: ഉച്ചഭക്ഷണം ഒഴിവാക്കി എല്ലാവരും ജൂലൈ 20 മുതല്‍ 22 വരെ തീയതികളില്‍ കൊറോണയ്‌ക്കെതിരെ ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ഗവര്‍ണര്‍ ജോണ്‍ ബെല്‍ എഡ്വാര്‍ഡ്.
ഒരു ക്രൈസ്തവവിശ്വാസിയെന്ന നിലയില്‍ ഉപവാസത്തിനും പ്രാര്‍്ത്ഥനയ്ക്കും ഏറെ ശക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. അടുത്ത ആഴ്ച മൂന്നു ദിവസത്തേക്ക് ഞാന്‍ ഉപവസിച്ചു പ്രാര്‍തഥിക്കും. നിങ്ങളെല്ലാവരും പ്രാര്‍ത്ഥനയില്‍ പങ്കുചേരണം. രോഗികള്‍, കോവിഡ് ബാധിച്ചു മരിച്ചുപോയവര്‍, അവരുടെ ബന്ധുക്കള്‍, രോഗികളെ പരിചരിക്കുന്നവര്‍ എന്നിവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു.
കൊറോണയ്ക്കുവേണ്ടി ഇതിനു മുമ്പും അദ്ദേഹം ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം നടത്തിയിട്ടുണ്ട്.
കോവിഡ് ബാധിതനാകുകയും പിന്നീട് രോഗസൗഖ്യം നേടുകയും ചെയ്ത ന്യൂ ഓര്‍ലന്‍സ് ആര്‍ച്ച് ബിഷപ് ഗ്രിഗറി തന്റെ ഫേസ്ബുക്ക് പേജിലൂടെ ഉപവാസ പ്രാര്‍ത്ഥനയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാമതവിശ്വാസികളും ഇപ്പോഴത്തെ സാഹചര്യം മറികടക്കുന്നതിന് വേണ്ടി പ്രാര്‍ത്ഥനയില്‍ ഒരുമിക്കണം എന്നതാണ് അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന.
ദൈവമേ നിന്റെ സംരക്ഷണത്തിന് വേണ്ടി ഞങ്ങള്‍ ദാഹിക്കുന്നു. വേഗം ഞങ്ങളുടെ സഹായത്തിനെത്തണമേ. അദ്ദേഹം കുറിച്ചു.