Sunday, October 6, 2024
spot_img
More

    ഇന്നു മുതല്‍ ഉയിര്‍പ്പുകാല ത്രികാല ജപം


    ഇന്നു മുതല്‍ പരിശുദ്ധ ത്രീത്വത്തിന്റെ ഞായര്‍ വരെ കുടുംബപ്രാര്‍ത്ഥനകളില്‍ ചൊല്ലേണ്ടത് ഉയിര്‍പ്പുകാല ത്രികാല ജപമാണ്. ആ പ്രാര്‍ത്ഥന ചുവടെ കൊടുക്കുന്നു.

    സ്വര്‍ല്ലോകരാജ്ഞീ ആനന്ദിച്ചാലും

    ഹല്ലേല്ലൂയ്യ
    എന്തെന്നാല്‍ ഭാഗ്യവതിയായ അങ്ങയുടെ തിരുവുദരത്തില്‍ അവതരിച്ചയാള്‍ ഹല്ലേലൂയ്യ
    അരുളിച്ചെയ്തതുപോലെ ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യ
    ഞങ്ങള്‍ക്കുവേണ്ടി സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കണമേ ഹല്ലേലൂയ്യ
    കന്യാമറിയമേ ആമോദിച്ചാനന്ദിച്ചാലും ഹല്ലേലൂയ്യ
    എന്തെന്നാല്‍ കര്‍ത്താവ് സത്യമായി ഉയിര്‍ത്തെഴുന്നേറ്റു ഹല്ലേലൂയ്യ
    പ്രാര്‍ത്ഥിക്കാം
    സര്‍വ്വേശ്വരാ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ ഈശോമിശിഹായുടെ ഉത്ഥാനത്താല്‍ ലോകത്തെ ആനന്ദിപ്പിക്കുവാന്‍ അങ്ങ് തിരുമനസ്സായല്ലോ. അവിടുത്തെ മാതാവായ കന്യകാമറിയം മുഖേന ഞങ്ങള്‍ നിത്യാനന്ദം പ്രാപിക്കുവാന്‍ അനുഗ്രഹം നല്‍കണമേ എന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!