ഇറ്റലി: സ്വവര്‍ഗ്ഗവിവാഹം ആശീര്‍വദിച്ച വൈദികന്‍ ഇടവകവൈദികസ്ഥാനത്ത് നിന്ന് രാജിവച്ചു. തന്റെ സുഹൃത്തുക്കളായ രണ്ടുവനിതകളുടെ വിവാഹം നടത്തിക്കൊടുത്ത ഫാ.ഇമ്മാനുവല്‍ മോസ്‌ക്കറ്റെലിയാണ് തല്‍സ്ഥാനത്ത് നിന്ന് രാജിവച്ചത്.
ഇറ്റലിയില്‍ സ്വവര്‍ഗ്ഗബന്ധങ്ങള്‍ നിലവിലുണ്ടെങ്കിലും സ്വവര്‍ഗ്ഗവിവാഹങ്ങള്‍ക്ക് നിയമപരമായ സാധുതയില്ല. ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുക്കുമ്പോഴത്തെ തിരുവസ്ത്രങ്ങള്‍ വൈദികന്‍ ധരിച്ചിരുന്നില്ല. ജൂലൈ 20നാണ് ചടങ്ങ് നടന്നത്. അന്ന് തന്നെ പത്രങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആ ദിവസം തന്നെ രൂപതാധ്യക്ഷന്‍ ഫാ. ഇമ്മാനുവലിന്റെ രാജിക്കാര്യം അറിയിക്കുകയും വൈദികനെ സ്വന്തം ഇഷ്ടത്തിന് വിടുകയും ചെയ്തിരുന്നു.
സാന്‍ഓറെസ്‌റ്റോ സെന്റ് ലോറന്‍സ് ഇടവകയിലെ വൈദികനാണ് ഫാ. ഇമ്മാനുവല്‍.