അടുത്തയിടെ യുഎസില്‍ നടന്ന ഗ്യാലപ്പ് പോളില്‍ ലഭിച്ച വിവരങ്ങള്‍ കത്തോലിക്കാവിശ്വാസികളെ സംബന്ധിച്ച് ഏറെ വേദനയുളവാക്കുന്ന ഒന്നായിരുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി കത്തോലിക്കരുടെ ദേവാലയ പ്രാതിനിധ്യത്തില്‍ ഇരുപത് ശതമാനം കുറവുണ്ടെന്നും എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഇത് അമ്പതു ശതമാനം ആയിട്ടുണ്ട് എന്നുമായിരുന്നു സര്‍വ്വേ ഫലം.
സംഘടിത മതത്തിന്റെ വിവിധ രൂപങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ അമേരിക്കയിലെ കത്തോലിക്കാവിശ്വാസികളില്‍ എഴുപത് ശതമാനം അനുഷ്ഠിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്‍തോതില്‍ ഇക്കാര്യത്തില്‍ ഇടിവ് സംഭവിച്ചു. ക്രൈസ്തവസമൂഹം വിശ്വാസപരമായ കാര്യങ്ങളില്‍ പൊതുവെ പിന്നോക്കം പോയി എങ്കിലും കത്തോലിക്കരുടെ ഇടയില്‍ നിന്നാണ് ഇതില്‍ കൂടുതല്‍ കുറവുണ്ടായിരിക്കുന്നത്.
പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍ വെറും ആറു ശതമാനം മാത്രമാണ് സംഘടിത മതത്തിന്റെ ആചാരങ്ങളില്‍ന ിന്ന് വിട്ടുനില്ക്കുന്നതെങ്കില്‍ കത്തോലിക്കരില്‍ അത് അറുപത്തിമൂന്നു മുതല്‍ 76 ശതമാനം വരെ കാണപ്പെടുന്നു. വിശ്വാസങ്ങളെയും മതം അനുശാസിക്കുന്ന ഭക്തകര്‍മ്മങ്ങളെയും നാം അനുവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട് ഇത്തരം സര്‍വ്വേഫലങ്ങള്‍. അതുകൊണ്ട് നമുക്ക് കൂടുതല്‍ ജാഗരൂകതയോടെ ഉണര്‍ന്നിരിക്കാം.