Friday, October 11, 2024
spot_img
More

    മരിച്ചവര്‍ക്കുവേണ്ടിയുള്ള പരിശുദ്ധ അമ്മ പഠിപ്പിച്ച കരുണയുടെ ജപമാല

    മരിച്ചുപോയ കുടുംബാംഗങ്ങള്‍ക്കുവേണ്ടി വ്യക്തിപരമായി പ്രാര്‍ത്ഥിക്കാന്‍ മാതാവ് നിര്‌ദ്ദേശിച്ച കരുണയുടെ ജപമാല 1 സ്വര്‍ഗ്ഗ 1 നന്മ വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ട് ആരംഭിക്കുക

    വലിയ മണികളില്‍: നിത്യപിതാവേ എന്റെയും എന്റെ അപ്പന്റെയും അപ്പന്റെ പൂര്‍വ്വികരുടെയും എന്റെയും എന്റെ അമ്മയുടെയും അമ്മയുടെ പൂര്‍വികരുടെയും പാപപരിഹാരത്തിനായി അങ്ങയുടെ വത്സലസുതനും ഞങ്ങളുടെ രക്ഷകനും നാഥനുമായി ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞാന്‍ കാഴ്ചവയ്ക്കുന്നു.( ഒരു പ്രാവശ്യം)

    ചെറിയ മണികളില്‍: ഈശോയുടെ അതിദാരുണമായ പീഡാനുഭവങ്ങളെക്കുറിച്ച് എന്റെ മേലും എന്റെ അപ്പന്റെ മേലും അപ്പന്റെ പൂര്‍വ്വികരുടെ മേലും എന്റെ മേലും എന്റെ അമ്മയുടെ മേലും അമ്മയുടെ പൂര്‍വികരുടെ മേലും കരുണയായിരിക്കണമേ( 10 പ്രാവശ്യം)

    5 ദശകങ്ങള്‍ക്ക് ശേഷം
    പരിശുദ്ധനായ ദൈവമേ പരിശുദ്ധനായ ബലവാനേ പരിശുദ്ധനായ അമര്‍ത്ത്യനേ എന്റെ മേലും എന്റെ അപ്പന്റെ മേലും അപ്പന്റെ പൂര്‍വിക ആത്മാക്കളുടെ മേലും എന്റെ മേലും എന്റെ അമ്മയുടെ മേലും അമ്മയുടെ പൂര്‍വിക ആത്മാക്കളുടെ മേലും കരുണയായിരിക്കണമേ.( 3 പ്രാവശ്യം)

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!