Sunday, October 6, 2024
spot_img
More

    കോവിഡ് 19 ന്റെ മറവില്‍ ഐഎസ് ഐ എസ് വീണ്ടും ശക്തിപ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

    2019 ലെ റെയ്ഡില്‍ ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ഐഎസ് ഐഎസ് അപ്രത്യക്ഷമായി എന്ന് ആരെങ്കിലും വിചാരിച്ചുവെങ്കില്‍ അത് തെറ്റാണെന്ന് അന്ന് തൊട്ടേ ചില നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇസ്ലാമിക ഐഡിയോളജി ഇന്നും സജീവമായി നിലനില്ക്കുന്നുവെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് അവരുടെ ധാരണകള്‍ ശരിയാണെന്ന മട്ടിലുള്ള പല വാര്‍ത്തകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.

    കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഐഎസ് മടങ്ങിവരുന്നതായിട്ടാണ് വാര്‍ത്തകള്‍. ആഫ്രിക്കയുടെ പല ഭാഗങ്ങളിലും ഐഎസ് ഗ്രൂപ്പുകളും സംഘടനകളും പുനരാവിഷ്‌ക്കരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

    പുതിയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കാലിഫിക്കേറ്റിന്റെ നിയന്ത്രണത്തില്‍ പുതിയതും മെച്ചപ്പെട്ടതുമായ ജീവിതം നല്കാന്‍ കഴിയും എന്നാണ് ഐഎസ് നല്കുന്ന വാഗ്ദാനം. ഇറാക്ക്,സിറിയ, ഈജിപ്ത് എന്നിവിടങ്ങളിലും ഐഎസ് തിരിച്ചുവരവിനൊരുങ്ങുന്നുവെന്നും സൂചനകളുണ്ട്. ക്രിസ്ത്യന്‍ സയന്‍സ് മോണിട്ടറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വളരാനുള്ള സാഹചര്യമാണ് ഇറാക്കിലുള്ളതെന്ന് ഫാ. ഇമ്മാനുവല്‍ യാക്കൂന അടുത്തയിടെ വ്യക്തമാക്കിയിരുന്നു.അദ്ദേഹം വ്യക്തമാക്കിയ സൂചനകള്‍ ഇവയാണ്. ദാരിദ്ര്യം വര്‍ദ്ധിച്ചു. ഇലക്ട്രിസിറ്റി, ശുദ്ധജലം, എന്നീ മേഖലകള്‍ ദുര്‍ബലപ്പെട്ടു. ആരോഗ്യരംഗത്ത് സുരക്ഷയില്ലാതായി. വിദ്യാഭ്യാസസമ്പ്രദായം തകര്‍ന്നു, വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. ജോലിസാധ്യതകള്‍ ഇല്ലാതായി. തൊഴിലില്ലായ്മ വര്‍ദ്ധിച്ചു.

    ഇത്തരം പ്രതികൂലസാഹചര്യങ്ങളിലാണ് എല്ലാ രാജ്യങ്ങളിലും ഭീകരപ്രവര്‍ത്തനം ശക്തി പ്രാപിക്കുന്നത്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!