മനില: ഫിലി്‌പ്പൈന്‍സിലെ മനുഷ്യക്കടത്തിനെതിരെയുള്ള സംഘടനയുടെ തലവനായി ബിഷപ് നോയല് പാന്റോജായെ തിരഞ്ഞെടുത്തു. ഇവാഞ്ചലിക്കല്‍ സഭയിലെ ബിഷപ്പാണ് ഇദ്ദേഹം. കത്തോലിക്കരും ഇവാഞ്ചലിക്കല്‍ സഭാ നേതാക്കളും ചേര്‍ന്ന് വോട്ടു ചെയ്താണ് ഇദ്ദേഹത്തെ ഫിലിപ്പൈന്‍ ഇന്റര്‍ഫെയ്ത്ത് മൂവ്‌മെന്റ് എഗെയ്ന്‍സ്റ്റ് ഹ്യൂമന്‍ ട്രാഫിക്കിംങിന്റെ നേതാവായി തിരഞ്ഞെടുത്തത്.
കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് ബിഷപ് നാര്‍സിസോ അബെല്ലാനായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഞങ്ങള്‍ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കുന്നു. നല്ലതുപോലെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. ബിഷപ് നോയലിന്റെ തിരഞ്ഞെടുപ്പിന് എല്ലാവിധ ആശംസകളും അറിയിച്ചുകൊണ്ട് കത്തോലിക്കാ ബിഷപ് അര്‍ടുരോ ബാസ്‌റ്റെസ് പറഞ്ഞു ദാരിദ്ര്യവും മനുഷ്യക്കടത്തും ആഗോള പ്രശ്‌നമാണ്. ഓരോ വ്യക്തിയും അതിനെതിരെ പോരാടണം. ഏതു മതവിശ്വാസിയും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളാണ് ദാരിദ്ര്യവും മനുഷ്യക്കടത്തും എന്നും അദ്ദേഹം പറഞ്ഞു.