ബെയ്‌റൂട്ട്: ഓഗസ്റ്റ് നാലിന് നടന്ന ഉഗ്രസ്‌ഫോടനത്തില്‍ തകര്‍ന്ന ബെയ്‌റൂട്ട് നഗരത്തിലേക്ക് അടിയന്തിര സഹായമായി ഇന്റര്‍നാഷനല്‍ കാത്തലിക് ചാരിറ്റി എയ്ഡ് റ്റു ദ ചര്‍ച്ച് ഇന്‍ നീഡ് 250,0000 യൂറോ ഫുഡ് എയ്ഡായി നല്കി. 135 പേര്‍ മരിക്കുകയും അയ്യായിരത്തോളം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത ദുരന്തത്തില്‍ നഗരം നാമാവശേഷമായിരിക്കുകയാണ്.
ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ദരിദ്രകുടുംബാംഗങ്ങളെയാണ്. മൂന്നുലക്ഷത്തോളം ആളുകള്‍ ഭവനരഹിതരായിട്ടുണ്ട്. പത്തു ദേവാലയങ്ങള്‍ തകര്‍ന്നുപോയിട്ടുള്ളതാണ് ലെബനീസ് വൈദികന്‍ ഫാ. സാമൂര്‍ നാസിഫ് പറഞ്ഞു ഇതിന് പുറമെ സ്‌കൂളുകളും ഹോസ്പിറ്റലുകളും ഷോപ്പുകളും തകര്‍ന്നുപോയിട്ടുണ്ട്. എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ട സാഹചര്യമാണ് ഇവിടെയുള്ളത്.
ദശാബ്ദങ്ങളായി കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെകടന്നുപോകുകയായിരുന്നു ലെബനോന്‍. അതിന്റെ ആഘാതം കൂട്ടിക്കൊണ്ടാണ് ഈ ദുരന്തം നടന്നിരിക്കുന്നത്.