കൊച്ചി: വ്യവസായിക സംരംഭങ്ങള്‍ക്കുവേണ്ടി കുടിയിറക്കപ്പെടുകയും കിടപ്പാടവും ജീവിതമാര്‍ഗ്ഗവും നഷ്ടമാകുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ നഷ്ടപരിഹാരത്തിന് മാത്രമല്ല കുടിയിറക്കപ്പെടുന്നവരുടെ മാന്യമായ പുനരധിവാസത്തിനും വ്യവസ്ഥയുണ്ടാകണമെന്നും കെസിബിസി.
പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് നിര്‍ദ്ദേശങ്ങളില്‍ പൊതുസമൂഹത്തിന്റെ പ്രതികരണം ആരാഞ്ഞുള്ള അറിയിപ്പില്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളിലാണ് കെസിബിസി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
രണ്ടു ഹെക്ടറിലധികം വ്യാസമുള്ള ക്വാറികളുടെ പ്രവര്‍ത്തനത്തിന് പാരിസ്ഥിതിക അനുമതി നേടണമെന്ന നിര്‍ദ്ദേശം കേരളം പോലെയുള്ള പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ തുടര്‍ന്നും പാലിക്കപ്പെടണം. ഖനനം, ഡാമുകളുടെ നിര്‍മ്മാണം തുടങ്ങിയ സംരംഭങ്ങളില്‍ ഏറ്റവും കൂടുതല്‍ ആഘാതമേല്ക്കുന്നത് ആദിവാസി ഗോത്ര സമൂഹങ്ങള്‍ക്കാണ്. വികസനത്തിന്റെ പേരില്‍ അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കപ്പെടാന്‍ ഇടയാകരുത്. കെസിബിസി ആവശ്യപ്പെട്ടു.