Wednesday, October 16, 2024
spot_img
More

    സ്വർഗ്ഗാരോപണ തിരുനാളിൽ സ്വർഗ്ഗത്തെ കുറിച്ചൊരു ഗ്രന്ഥം

    .

    പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാളിന് , സ്വർഗ്ഗീയ യാത്രയ്ക്ക് പ്രചോദനമേകുന്ന വിചിന്തനങ്ങളുമായി ബ്രദർ ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റ് രചിച്ച ‘നിത്യജീവിതവും നിത്യശിക്ഷയും’ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നു. മലയാളത്തിലെ ആദ്ധ്യാത്മിക സാഹിത്യ ശാഖയ്ക്ക് സുപരിചിതനായ ബ്രദർ ബിജുവിൻറെ 25 -മത് ഗ്രന്ഥമാണിത്.

    സ്വർഗ്ഗത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവനാണ് മനുഷ്യനെങ്കിലും സ്വർഗത്തെക്കുറിച്ച് ഗൗരവമേറിയ ചിന്തയോ സ്വർഗ്ഗപ്രാപ്തിക്കായുള്ള ഉചിതമായ പരിശ്രമങ്ങളോ അവൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നുള്ളത് നിർഭാഗ്യകരമാണ്. സ്വർഗത്തെക്കുറിച്ച് സവിശേഷമായ വെളിപാട് ലഭിച്ച ക്രിസ്ത്യാനികൾപോലും പലപ്പോഴും സ്വർഗ്ഗം ലക്ഷ്യം വെച്ചുള്ള ഒരു ജീവിതശൈലി അല്ല രൂപപ്പെടുത്തുന്നത്. ഈ ക്രമരാഹിത്യം അതുകൊണ്ടുതന്നെ അവൻറെ ജീവിതത്തെ ആകമാനം അസ്വസ്ഥമാക്കുന്നു. ക്രിസ്തുവിലും അവിടുന്ന് വെളിപ്പെടുത്തിയ സ്വർഗ്ഗത്തിലും യഥാവിധി വിശ്വസിച്ചാൽ മാത്രമേ മനുഷ്യൻ യഥാർഥ സ്വസ്ഥത കണ്ടെത്തു എന്ന് (യോഹ 14:1,2) അടിവരയിട്ട് സ്ഥാപിക്കുകയാണ് ഗ്രന്ഥകാരൻ ഗ്രന്ഥത്തിൽ.

    സ്വർഗ്ഗത്തെ കുറിച്ച് പറയുമ്പോൾ വിട്ടുകളയാൻ പാടില്ലാത്ത നിത്യനരകത്തെക്കുറിച്ചും ഗൗരവപൂർണ്ണമായ പഠനം ഈ ഗ്രന്ഥത്തിലുണ്ട്. നിത്യനരകത്തെ നിഷേധിക്കുകയോ അതിൽ മനുഷ്യാത്മാക്കൾ പോവുകയില്ല എന്ന് ചിന്തിക്കുകയോ ചെയ്യുന്ന വഴിതെറ്റിയ ചിന്താഗതികളെ തള്ളിക്കളഞ്ഞ് ക്രിസ്തുവിൻറെ വെളിപ്പെടുത്തലിൽ യഥാവിധി വിശ്വസിക്കുവാൻ വിശുദ്ധ ഗ്രന്ഥത്തിൻറെയും സഭാപ്രബോധനങ്ങളുടെയും വെളിച്ചത്തിൽ വ്യക്തമായ പഠനങ്ങൾ ഈ ഗ്രന്ഥത്തിൽ നൽകുന്നുണ്ട്.

    മാർ ജോസഫ് പാംപ്ലാനി, അഭിവന്ദ്യ സാമുവൽ മാർ ഐറേനിയൂസ്, മാർ ജോസ് പുത്തൻവീട്ടിൽ എന്നീ പിതാക്കൻമാരുടെ ഈ വിഷയസംബന്ധമായ പഠനങ്ങൾ അടങ്ങിയ സന്ദേശങ്ങളും അറിയപ്പെടുന്ന ധ്യാന ഗുരുവായ ഫാദർ ഡാനിയേൽ പൂവണ്ണത്തിൽ ഈ വിഷയങ്ങളുടെ പഠനങ്ങളുടെ പ്രസക്തി എടുത്തുപറഞ്ഞു കൊണ്ട് നൽകിയിരിക്കുന്ന ആശംസയും ഫാ. ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ ഫാ.ഡോ. ജോഷി മൈയ്യാറ്റിൽ തുടങ്ങിയ പണ്ഡിതരുടെയും മറ്റു വൈദികരുടെയും അൽമായ ശുശ്രൂഷകരുടെയുമൊക്കെ ഈ വിഷയസംബന്ധമായ ദർശനങ്ങളും ഈ ഗ്രന്ഥത്തെ ഏറെ സൗന്ദര്യമുള്ളതാക്കിത്തീർക്കുന്നു.

    കോപ്പികൾ ആവശ്യമുള്ളവർ ഈ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
    0091 811 1860 062
    0091 920 7022 153

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!