Wednesday, February 5, 2025
spot_img
More

    ഒന്നാം പ്രമാണ ലംഘനത്തെക്കുറിച്ച്.( CCC 249-267)


    പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവമാണല്ലോ ദൈവമായ കർത്താവ്. അതുകൊണ്ടുതന്നെ പരിശുദ്ധ ത്രിത്വത്തെ യഥാവിധി അറിയാതിരിക്കുന്നതും അവിടുത്തെ സ്നേഹിക്കാതിരിക്കുന്നതുമാണ് കൃത്യമായ രീതിയിൽ ഒന്നാം പ്രമാണ ലംഘനം  എന്നു പറയാം.

    അതേസമയം പരിശുദ്ധ ത്രിത്വത്തിലേക്ക് വരുന്നതിന് തടസ്സമായി നിൽക്കുന്ന മറ്റു മതങ്ങളിലെ പഠനങ്ങൾ വിശ്വാസങ്ങൾ ആചാരങ്ങൾ ഇവയൊക്കെ സ്വീകരിക്കുന്നതും ഒന്നാം പ്രമാണ ലംഘനത്തിൻറെ ഭാഗമാണ്. ഇവയൊക്കെ ഗൗരവമേറിയ പ്രമാണലംഘനം ആയി കരുതുകയും ഇവയുടെ ഉപേക്ഷ വഴി എത്തിച്ചേരേണ്ട പരിശുദ്ധ ത്രിത്വത്തോടുള്ള സ്നേഹവും ഐക്യവും ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് ഈ കാലഘട്ടത്തിലെ ഒരു വലിയ അപകടം ആണ് എന്ന് തോന്നുന്നു.        

    സഭയുടെ ആദ്യ കാല കൗൺസിലുകൾ വിശ്വാസപ്രമാണം സഭയുടെ ഇതര പ്രബോധനങ്ങൾ ലിറ്റർജി ഇവയൊക്കെ ശ്രദ്ധിച്ചാൽ പരിശുദ്ധ ത്രിത്വവിശ്വാസത്തെ എത്ര സമുന്നതമായിട്ടാണ്  സഭ കാണുന്നതെന്ന് മനസ്സിലാക്കാം. പരിശുദ്ധ കത്തോലിക്കാ വിശ്വാസത്തിലെ ഏറ്റവും ഉന്നതമായ വിശ്വാസ രഹസ്യം ദൈവത്തിൻറെ ഏകത്വവും ത്രീത്വവുമാണല്ലോ. ദൈവശാസ്ത്രനിപുണനും വേദപാരംഗതനുമായ വിശുദ്ധ ഗ്രിഗറി നസിയാൻസൻ  ഇതുമായി ബന്ധപ്പെട്ട് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. “എല്ലാറ്റിനുമുപരിയായി ഈ വിശ്വാസ നിക്ഷേപം പരിരക്ഷിക്കുവിൻ. ഈ വിശ്വാസ നിക്ഷേപത്തിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നതും സമരം ചെയ്യുന്നതും” (CCC 256).              

    ദൈവീക രക്ഷാകരപദ്ധതി മുഴുവനും മൂന്ന് ദൈവീക വ്യക്തികളുടെയും പ്രവർത്തനമാണ് (CCC 258). ദൈവീക രക്ഷാകരപദ്ധതി മുഴുവൻ്റെയും ആത്യന്തിക ലക്ഷ്യം സൃഷ്ടികൾ പരിശുദ്ധ ത്രിത്വത്തിൻ്റെ പരിപൂർണ്ണ ഐക്യത്തിൽ പ്രവേശിക്കുക എന്നതാണ് ( CCC 260 ). പരിശുദ്ധ തമത്രിത്വത്തിൻ്റെ രഹസ്യം ക്രൈസ്തവ വിശ്വാസത്തിൻ്റെയും ക്രൈസ്തവ ജീവിതത്തിൻ്റെയും കേന്ദ്രരഹസ്യമാണ് (CCC 261) തുടങ്ങിയ പ്രബോധനങ്ങളൊക്കെ പരിശുദ്ധ ത്രിത്വവിശ്വാസം ക്രൈസ്തവ വിശ്വാസത്തിൽ എന്താണ് എന്ന് വ്യക്തമാക്കുന്നവയാണ്.

    ഈ വിഷയ സംബന്ധമായ കൂടുതൽ പഠനങ്ങൾക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗപ്പെടുത്തുക.https://youtu.be/NMHKU2DHSJ0

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!