വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുന്ന ബ്രസീലിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ വെന്റിലേറ്ററുകളും അള്‍ട്രാ സൗണ്ട് സ്‌കാനറുകളും സംഭാവന ചെയ്തു. പേപ്പല്‍ ആല്‍മനര്‍ കര്‍ദിനാള്‍ കോണ്‍റാഡ് ആണ് ഇക്കാര്യം അറിയിച്ചത്.
18 ഡ്രാഗര്‍ ഇന്റന്‍സീവ് കെയര്‍ വെന്റിലേറ്ററുകളും ആറ് ഫുജി പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് സ്‌കാനറുകളുമാണ് പാപ്പയുടേതായി ബ്രസീലിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്.
3.3 മില്യന്‍ കോവിഡ് 19 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 107,852 മരണങ്ങളും നടന്നിട്ടുണ്ട്. കോവിഡ് മരണങ്ങളില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍.