തിരുവനന്തപുരം: വാഹനാപകടത്തില്‍ മരണമടഞ്ഞ ഫാ. സാം പുതുവേലിന്റെ സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ആര്യങ്കാവ് സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാസഭ പള്ളിയില്‍ നടക്കും. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സംസ്‌കാരചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികനായിരിക്കും.
പുന മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ കട്കി-പൂന രൂപതാംഗമായിരുന്ന ഫാ. സാം ഇന്നലെ വെളുപ്പിനാണ് മരണമടഞ്ഞത്. ആന്ധ്രയില്‍ വച്ച് തലേന്നുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു.
ആര്യങ്കാവ് പുതുവേലില്‍ ഫിലിപ്പോസ്- റോസമ്മ ദമ്പതികളുടെ മകനാണ്. ഏകസഹോദരന്‍ റോബിന്‍