ന്യൂഡല്‍ഹി: കോവിഡിന്റെ മറവില്‍ ആരാധനാലയങ്ങള്‍ക്ക് മാത്രം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ കര്‍ശന വിമര്‍ശനവുമായി സുപ്രീം കോടതി. സാമ്പത്തിക കാര്യമാണെങ്കില്‍ സാഹസത്തിന് തയ്യാറാകുമെന്നും എന്നാല്‍ മതകാര്യമാണെങ്കില്‍ അത് പറ്റില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ വിമര്‍ശിച്ചു.
സാമ്പത്തിക താല്പര്യമുള്ള കാര്യങ്ങളില്‍ ഇളവുകള്‍ അനുവദിക്കുകയും അതിന്റെ പേരില്‍ റിസ്‌ക്ക് ഏറ്റെടുക്കുകയും ചെയ്യുന്നു. എന്നാല്‍ മതകാര്യമാണെങ്കില്‍ കോവിഡ് നിയന്ത്രണമുണ്ട് എന്ന് പറഞ്ഞ് അനുമതി നിഷേധിക്കുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ ഈ ഇരട്ടത്താപ്പിനെയാണ് സുപ്രീം കോടതി വിമര്‍ശിച്ചിരിക്കുന്നത്.