Saturday, January 18, 2025
spot_img
More

    ദൈവത്തിൻറെ സർവ്വശക്തി സ്നേഹത്തിൽ അധിഷ്ഠിതമാണ് .(CCC 268-289)


      ദൈവത്തിന് നിരവധി ഗുണവിശേഷങ്ങൾ ഉണ്ടെങ്കിൽ പോലും സർവ്വശക്തിയെ കുറിച്ച് മാത്രമാണ് വിശ്വാസപ്രമാണത്തിൽ പ്രതിപാദിക്കുന്നത് (CCC 268). ദൈവത്തിൻറെ സർവ്വശക്തി സ്നേഹസമന്വിതമാണ്  എന്ന് അതേ  ഖണ്ഡികയിൽ തുടർന്ന് പറയുന്നുണ്ട്. ഇതേ ആശയം CCC 277 ലും കാണാം. 

    ദൈവം സർവ്വശക്തനായ പിതാവ് ആകുന്നു. അവിടുത്തെ പിതൃത്വവും അവിടുത്തെ ശക്തിയും അന്യോന്യം പ്രകാശിപ്പിക്കുന്നവയും ആകുന്നു. നമ്മുടെ ആവശ്യങ്ങളിൽ നമ്മെ സഹായിച്ചുകൊണ്ടും നമ്മെ മക്കളായി സ്വീകരിച്ചുകൊണ്ടും ദൈവം തൻ്റെ പിതൃസഹജമായ ശക്തി പ്രകടമാക്കുന്നു.  അവസാനമായി, തൻറെ അനന്ത കാരുണ്യത്താൽ ഉദാരമായി നമ്മുടെ പാപങ്ങൾ പൊറുത്തുകൊണ്ട് അവിടുന്ന് തൻ്റെ ശക്തി അതിൻറെ ഔന്നത്യത്തിൽ വെളിപ്പെടുത്തുന്നു (CCC 270).               

    ദൈവത്തിന് അസാധ്യമായി ഒന്നുമില്ല എന്ന ചിന്തയെ നമ്മുടെ മനസ്സുകളിൽ ദൃഢപ്പെടുത്തുകയാണ് നമ്മുടെ വിശ്വാസത്തെയും പ്രത്യാശയെയും ഉറപ്പിക്കുവാൻ ഏറ്റവും പര്യാപ്തമായ മാർഗ്ഗം (CCC 274) എന്ന് പറയുന്നത് ഏറെ ശ്രദ്ധേയമാണ്.           

     CCC 279 മുതൽ സ്രഷ്ടാവ് എന്ന സംജ്ഞയെ കുറിച്ചും സൃഷ്ടികർമത്തെ കുറിച്ചുമുള്ള  പ്രതിപാദനങ്ങൾ ആണ്. CCC 289-ൽ പറയുന്നു, സൃഷ്ടിയെ കുറിച്ചുള്ള വിശുദ്ധഗ്രന്ഥ ഭാഗങ്ങളിൽ ഉല്പത്തി പുസ്തകത്തിലെ ആദ്യത്തെ മൂന്ന് അധ്യായങ്ങൾക്ക് അതുല്യമായ സ്ഥാനമുണ്ട്. ഇവ സൃഷ്ടി, പാപം, രക്ഷാവാഗ്ദാനം എന്നിവയുടെ രഹസ്യങ്ങളെ കുറിച്ചുള്ള മതബോധനത്തിൻറെ മുഖ്യ ഉറവിടമായി നിലനിൽക്കും.
     

    കൂടുതൽ പഠനങ്ങൾക്കായി ചുവടെ നൽകുന്ന ലിങ്ക് ഉപയോഗിക്കുക.
    https://youtu.be/bA02VoArF7c

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!