കരിമ്പന്‍: ഇടുക്കി രൂപതാധ്യക്ഷന്‍ ബിഷപ് ജോണ്‍ നെല്ലിക്കുന്നേലിനും ബിഷപ്‌സ് ഹൗസിലെ ആറു വൈദികര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു ബിഷപ്പ് കോവിഡ് ബാധിതനാകുന്നത്.
കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലില്‍ ഇവര്‍ ചികിത്സയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ബിഷപ്‌സ് ഹൗസ് സന്ദര്‍ശിച്ചിട്ടുള്ളവര്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം 14 ദിവസത്തെ ക്വാറന്റൈനില്‍ പോകണമെന്ന് രൂപതയുടെ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.