സീറോമലബാര്‍സഭയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനാദിനം…

കാക്കനാട്: സീറോമലബാര്‍സഭയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. പശ്ചിമേഷ്യയില്‍ ആരംഭിച്ച യുദ്ധം അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മാര്‍ച്ച് ആറ് പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
ക്ലേശകരവും ദുരിതപൂര്‍ണവുമായ ഈ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഗള്‍ഫുനാടുകളിലെ സഹോദരങ്ങള്‍ക്കുവേണ്ടി മാര്‍ച്ച് ആറാം തിയതി വെള്ളിയാഴ്ച സീറോമലബാര്‍ സഭയില്‍ പ്രത്യേക പ്രാര്‍ത്ഥനാദിനമായി ആചരിക്കണമെന്നും യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ സംഭാഷണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മാര്‍ഗം തിരഞ്ഞെടുക്കാനും അതുവഴി പശ്ചിമേഷ്യയില്‍ ശാന്തിയും സമാധാനവും സംജാതമാകുന്നതിനുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ എല്ലാവരെയും സ്‌നേഹപൂര്‍വം ആഹ്വാനംചെയ്യുന്നുവെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് പ്രസ്താവിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates