മനില: ഫിലിപ്പൈന്‍സിലെ അഴിമതിക്കും അക്രമങ്ങള്‍ക്കും ചൂതാട്ടങ്ങള്‍ക്കുമെതിരെ നിരന്തരം പോരാടിയ മുന്‍ ആര്‍ച്ച് ബിഷപ് ഓസ്‌ക്കാര്‍ ക്രൂസ് കോവിഡ് ബാധിച്ച് മരണമടഞ്ഞു. 85 വയസായിരുന്നു. ദേവാലയങ്ങളിലെ പ്രസംഗപീഠങ്ങളില്‍ നിന്ന് മാത്രമായിരുന്നില്ല തെരുവുകളില്‍ ജനങ്ങള്‍ക്കൊപ്പം നിന്നും അഴിമതിക്കെതിരെ ശബ്ദിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്ന് രൂപതയുടെ അനുശോചനക്കുറിപ്പില്‍ പറയുന്നു. നീതി, തുല്യത, കരുണ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗവിഷയങ്ങള്‍.
ഒരിക്കല്‍ താന്‍ സേവനം ചെയ്ത രൂപതയിലെ സെന്റ് ജോണ്‍ ദ ഇവാഞ്ചലിസ്റ്റ് കത്തീഡ്രലില്‍ കോവിഡ് പ്രോട്ടോക്കോള്‍അനുശാസിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമായിരുന്നു സംസ്‌കാരം. മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്.