ബെര്‍ലിന്‍: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്ന വൈദികനെ അജ്ഞാതനായ ഒരാള്‍ മര്‍ദ്ദിക്കുകയും ക്രൈസ്തവ വിരുദ്ധമുദ്രാവാക്യം മുഴക്കുകയും ചെയ്തു. സെന്റ് ജോസഫ് ചര്‍ച്ചില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 10.30 നാണ് സംഭവം.
വിശുദ്ധ ബലിയില്‍ ശാന്തനായി പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന അജ്ഞാതനായ അക്രമി പെട്ടെന്ന് അള്‍ത്താരയുടെ നേര്‍ക്ക് നടന്നടുക്കുകകയും മുദ്രാവാക്യം ഉയര്‍ത്തുകയും 61 കാരനായ വൈദികനെ മര്‍ദ്ദിക്കുകയുമായിരുന്നു. ബൈബിളിന്റെ ഏതാനും പേജുകള്‍ വലിച്ചൂകീറുകയും ചെയ്തു. വൈദികനെ രക്ഷിക്കാന്‍ വന്ന അദ്ദേഹത്തിന്റെ സഹോദരനും മര്‍ദ്ദനമേറ്റു.
വൈദികന്റെ പേര് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.