വിസ്‌കോണ്‍സിന്‍: വിസ്‌കോണ്‍സിന്‍ രൂപതയില്‍ വിശുദ്ധ കുര്‍ബാന പുനരാരംഭിച്ചു. ഇതോടെ ഞായറാഴ്ചക്കടം വീണ്ടും നിലവില്‍ വന്നു. രോഗികളോ കോവിഡ് സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവരോ ഒഴികെയുള്ള എല്ലാ വിശ്വാസികളും ഇനിമുതല്‍ ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കേണ്ടതാണ്.
കോവിഡ് പശ്ചാത്തലത്തില്‍ മറ്റ് പലയിടങ്ങളിലുമെന്നതുപോലെ രൂപതയിലും വിശുദ്ധ കുര്‍ബാന റദ്ദാക്കിയിരുന്നു. ഞായറാഴ്ചകളിലും മറ്റ് കടമുളള ദിവസങ്ങളിലും മുഴുവന്‍ കുര്‍ബാനയില്‍ പങ്കെടുക്കണം എന്നത് തിരുസഭയുടെ കല്പനകളില്‍ പെടുന്നതാണ്. ഗുരുതരമായ കാരണങ്ങള്‍ കൊണ്ടല്ലാതെ ഒരു വിശ്വാസിയും ഞായറാഴ്ച കുര്‍ബാന മുടക്കാന്‍ പാടുള്ളതല്ല.