Sunday, December 22, 2024
spot_img
More

    ചുഴലിക്കാറ്റ്; ലൂസിയാനയില്‍ ദേവാലയങ്ങള്‍ തകര്‍ന്നു, വൈദികരുടെ ജീവിതം ദുരിതത്തില്‍

    ലൂസിയാന: ലേക്ക് ചാര്‍ലെസ് രൂപതയിലെ ആറു ദേവാലയങ്ങള്‍ ലൗറ ചുഴലിക്കാറ്റില്‍ തകര്‍ന്നു. നിരവധി സ്‌കൂളുകള്‍ക്കും സഭാസ്ഥാപനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഓഗസ്റ്റ് 27 ന് ഉണ്ടായ ചുഴലിക്കാറ്റിലാണ് ഇത്രയും നാശനഷ്ടങ്ങള്‍ സംഭവിച്ചത്. രൂപതയിലെ വൈദികമന്ദിരങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ വൈദികരുടെ താമസസൗകര്യത്തിനും വെല്ലുവിളികള്‍ ഉയര്‍ന്നിട്ടുണ്ട്.

    നാശനഷ്ടങ്ങള്‍ വ്യാപകമായി സംഭവിച്ചിട്ടുണ്ടെന്ന് ബിഷപ് ഗ്ലെന്‍ ജെ പ്രോവോസ്റ്റ് പറഞ്ഞു. നഗരത്തില്‍ ദുരിതം സ്പര്‍ശിക്കാത്ത വീടുകളോ കെട്ടിടങ്ങളോ ഇല്ല. 39 ഇടവകകളും ഏഴു മിഷന്‍ കേന്ദ്രങ്ങളുമാണ് രൂപതയ്ക്കുള്ളത്. എല്ലാവരും ദുരിതത്തിലാണ്.

    സൗത്ത് വെസ്റ്റ് ലൂസിയാനയിലെ കത്തോലിക്കാ സന്നദ്ധ സംഘടനകള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!