കോളന്‍ കാന്‍സര്‍ മൂലം മരണമടഞ്ഞ ചാഡ് വിക്ക് ബോസ്മാന്‍ കഴിഞ്ഞ ദിവസമാണല്ലോ മരണമടഞ്ഞത്. അദ്ദേഹത്തിന്റെ മരണം പ്രേക്ഷകരിലുണ്ടാക്കിയ ആഘാതം നിസ്സാരമൊന്നുമായിരുന്നില്ല. നല്ല അഭിനേതാവും സംരംഭകനും ആയിരുന്ന ഇദ്ദേഹം നല്ലൊരു വിശ്വാസികൂടിയായിരുന്നുവെന്നതാണ് സത്യം. വിശ്വാസത്തിന്റെ മനുഷ്യനായിരുന്നു ചാഡ് വിക്ക് ബോസ്മാന്‍.
ക്രൈസ്തവവിശ്വാസമുള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം മുതിര്‍ന്നപ്പോഴും തന്റെ വിശ്വാസം കാത്തുസൂക്ഷിച്ചു. മാത്രവുമല്ല തന്റെ വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാനും ബോസ് മാന്‍ മടിച്ചില്ല. 2019 ല്‍ ലൈഫ് അച്ചീവ് മെന്റ് അവാര്‍ഡ് ലഭിച്ച വേളയില്‍ അദ്ദേഹം പ്രസംഗിച്ചത് ബൈബിള്‍ വചനം ഉദ്ധരിച്ചുകൊണ്ടായിരുന്നു.
നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെകൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ എന്ന എഫേസൂസ് 3:20 വചനമായിരുന്നു അത്.
മറ്റ് പല സന്ദര്‍ഭങ്ങളിലും അദ്ദേഹം ബൈബിള്‍ വചനം ഉദ്ധരിച്ചുപ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.