നൈജീരിയ:നൈജീരിയായിലെ ക്രൈസ്തവഗ്രാമം ആക്രമിച്ച് ഫുലാനികള്‍ ഒരാളെ കൊലപ്പെടുത്തുകയും നാലു വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. സെക്കന്ററി സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്.
അധ്യാപകനായ 35 കാരന്‍ ബെഞ്ചമിന്‍ ഔട്ടയാണ് കൊല്ലപ്പെട്ടത്. കുട്ടികളെ തട്ടിക്കൊണ്ടുപോയ അക്രമികളെ പിന്തുടരുകയും കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ദേവാലയം അഗ്നിക്കിരയാക്കുകയും ചെയ്തു.അമിന്‍ചി ബാപ്റ്റിസ്റ്റ് ദേവാലയമാണ് ആക്രമിക്കപ്പെട്ടത്. പള്ളിയിലെ സംഗീതോപകരണങ്ങളും അഡ്രസും ബുക്കും തകര്‍ക്കുകയും തീയിടുകയും ചെയ്തു.
വിദ്യാര്‍ത്ഥികളെ കൂടാതെ ഏഴു ക്രൈസ്തവരെ തട്ടിക്കൊണ്ടുപോയതായും വാര്‍ത്തയുണ്ട്.