കോട്ടയം: കോട്ടയം അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമിനെ കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു. കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് നടന്ന പ്രാര്‍ത്ഥനാശുശ്രൂഷയിലാണ് സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചത്.
അതിരുപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ചാന്‍സലര്‍ റവ. ഡോ. ജോണ്‍ ചേന്നാകുഴി തുടങ്ങിയവര്‍ പങ്കെടുത്തു.