മെക്‌സിക്കോ സിറ്റി: അബോര്‍ഷനിലൂടെ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ സ്മരണയ്ക്കായി മെക്‌സിക്കോയില്‍ ഒരു ദേവാലയം കൂദാശ ചെയ്തു. ഗ്വാജലാജാരയിലാണ് ഈ ദേവാലയം. റേച്ചല്‍സ് ഗ്രോട്ടോ എന്നായിരിക്കും ഇത് അറിയപ്പെടുന്നത്.
അബോര്‍ഷനിലൂടെ കൊല ചെയ്യപ്പെട്ട കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും തമ്മില്‍ അനുരഞ്ജിതരാക്കുക എന്നതാണ് ചാപ്പലിന്റെ ലക്ഷ്യം.കൂടാതെ അബോര്‍ഷന്‍ ഒരു മാരകമായ തിന്മയാണെന്നും മനുഷ്യവംശത്തിന്റെ മുഴുവന്‍ വിധിയെ അത് ബാധിക്കുമെന്ന് ഓര്‍മ്മിപ്പിക്കുകയും ഇതിന്റെ ലക്ഷ്യമാണ്.
ഓഗസ്റ്റ് പതിനഞ്ചിന് കര്‍ദിനാള്‍ ജൂവാന്‍ സാന്‍ഡോവല്‍ വെഞ്ചരിപ്പ് നിര്‍വഹിച്ചു. നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളെ കൊല ചെയ്യുവാന്‍ ഹേറോദോസ് രാജാവ് കല്പന പുറപ്പെടുവിച്ചതായ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ബൈബിള്‍ ഭാഗത്തില്‍ നിന്ന് റേച്ചല്‍സ് ഗ്രോട്ടോയെന്ന് ചാപ്പലിന് നാമകരണം നടത്തിയത്.