ബോഗോറ്റ: കൊളംബിയായുടെ തലസ്ഥാനമായ ബോഗോറ്റായില്‍ ഡ്രൈവ് ഇന്‍ മൂവി തീയറ്ററില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.രാജ്യത്തെ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലായിരുന്നു വിശുദ്ധ കുര്‍ബാന. നൂറുകണക്കിന് വിശ്വാസികള്‍ പാര്‍ക്കിംങ് ഏരിയായിലെ കാറിലിരുന്ന് സ്‌ക്രീനിലെ വിശുദ്ധ കുര്‍ബാനയില്‍ പങ്കാളികളായി. കാറുകളിലെത്തി ദിവ്യകാരുണ്യവും വിതരണം ചെയ്തു.
ഫാ. ലൂയിസ് കാര്‍ലോസ് ആയിരുന്നു കാര്‍മ്മികന്‍.