മൊസംബിക്ക്: ഇസ്ലാമിക ഭീകരര്‍ അഴിച്ചുവിട്ട ഭീകരാക്രമണത്തിന് ശേഷം രണ്ട് കന്യാസ്ത്രീകളെ കാണാനില്ലെന്ന് വാര്‍ത്ത. മൊസംബിക്കിലെ മോസിംബോ ദ പ്രായിയ തുറമുഖ നഗരം മൂന്നാഴ്ച മുമ്പാണ് ആക്രമിക്കപ്പെട്ടത്.
ഈ സംഭവത്തിന് ശേഷമാണ് രണ്ടു കന്യാസ്ത്രീകളെ കാണാതായിരിക്കുന്നത്.ഇതില്‍ ഒരാള്‍ എഴുപതിന് മേല്‍ പ്രായമുള്ള ആളാണ്.
കോണ്‍ഗ്രിഗേഷന്‍ ഓഫ് സെന്റ് ജോസഫ് ഓഫ് ചാംബെറി സമൂഹത്തിലെ സിസ്റ്റര്‍ ഇനെസ് റാമോസും സിസ്റ്റര്‍ എലിയാനെയെയുമാണ് കാണാതായത്. നഗരം ആക്രമിക്കപ്പെട്ടത് ഓഗസ്റ്റ് ആദ്യമായിരുന്നു. ഇതിന് ശേഷം ഈ കന്യാസ്ത്രീകളെക്കുറിച്ച് യാതൊരു വിവരവുമില്ല. തുറമുഖ നഗരമായ മൊസിംബോ ദ പ്രായിയ, കാബോ ദെല്‍ഗാഡോ എന്നിവ പിടിച്ചടുക്കിയതായ പ്രഖ്യാപനം ഇസ്ലാമിക് ഭീകരര്‍ നടത്തിയത് ഓഗസ്റ്റ് അഞ്ചുമുതല്‍ 11വരെ തീയതികളില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്നായിരുന്നു
എവിടേയ്ക്കാണ് ഈ കന്യാസ്ത്രീകള്‍ പോയിരിക്കുന്നത്? അവരെവിടെയാണ്? ഇപ്പോള്‍ ജീവനോടെയുണ്ടോ. അതോ മരണമടഞ്ഞിട്ടുണ്ടോ.. ഞങ്ങള്‍ക്ക് അറിയില്ല. പെംബാ രൂപതയിലെ ഫാ. ഫോന്‍സെക്കാ മാധ്യമങ്ങളോട് പറഞ്ഞു.
തീവ്രവാദ ആക്രമണങ്ങള്‍ക്ക് പലവട്ടം ഇരയായ രൂപതയാണ് പെംബാ. നിരവധി ദേവാലയങ്ങള്‍ ഇവിടെ ആക്രമിക്കപ്പെടുകയും അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. രണ്ടു ലക്ഷത്തോളം ആളുകള്‍ അക്രമത്തെ തുടര്‍ന്ന് പലായനം ചെയ്തിട്ടുമുണ്ട്.