താമരശ്ശേരി: ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ദിവംഗതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൈകുന്നേരം 6.45 നായിരുന്നു അന്ത്യം. 87 വയസായിരുന്നു. താമരശ്ശേരി, കല്യാണ്‍ രൂപതകളുടെ മുന്‍ അധ്യക്ഷനായിരുന്നു.
സംസ്‌കാരം എട്ടാം തീയതി രാവിലെ 11 മണിക്ക് നടക്കും. ഇന്ന് രാത്രി ഒമ്പതരക്ക് അല്‍ഫോന്‍സ ഭവനില്‍ എത്തിക്കുന്ന ഭൗതികശരീരം നാളെ രാവിലെ ഒമ്പതരയോടെ കത്തീഡ്രല്‍ പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്്ക്കും.